Skip to main content

അഞ്ചു വർഷത്തെ വികസന കുതിപ്പിൽ ചെല്ലാനം ഗ്രാമപഞ്ചായത്ത്

അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങളും നേട്ടങ്ങളും ചർച്ചയാക്കി ചെല്ലാനം ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ്. ചെല്ലാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഹാളിൽ സംഘടിപ്പിച്ച സദസ്സ് പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ സമഗ്ര വികസന നേട്ടങ്ങൾ അടങ്ങിയ വികസന രേഖ നേട്ടങ്ങൾ അടങ്ങിയ വികസന രേഖ പരിപാടിയിൽ അവതരിപ്പിച്ചു.

 

 അതിദരിദ്രരില്ലാത്ത പഞ്ചായത്തായി ചെല്ലാനം മാറി. ലൈഫ് മിഷൻ മുഖേന 454 ഗുണഭോക്താകൾക്കാണ് വീടുകൾ നൽകിയത്. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി കടൽക്ഷോഭത്തെ തുടർന്നുണ്ടായ 157 ടൺ മാലിന്യം സംസ്കരിച്ചു. കെ - സ്മാർട്ട് ആപ്ലിക്കേഷനിലൂടെ 22579 അപേക്ഷകൾ പരിഹരിച്ചു. പാലിയേറ്റീവ് കെയർ രംഗത്ത് 750 ഓളം രോഗികൾക്ക് ചികിത്സയും 60,00000 രൂപയുടെ പദ്ധതികളും നടപ്പിലാക്കി. പഞ്ചായത്തിലെ പാശ്ചാത്തല വികസനത്തിനായി 12 കോടിയോളം രൂപയും ചെലവഴിച്ചു.

 

വൈസ് പ്രസിഡന്റ് മേരി ഷിംല, മുൻ പ്രസിഡന്റ് കെ.ഡി പ്രസാദ് , കില റിസോഴ്സ് പേഴ്സൺ വർഗ്ഗീസ്, പഞ്ചായത്ത് സെക്രട്ടറി സ്നേഹ ശ്യാമളൻ, സ്ഥിരം സമിതി അധ്യക്ഷർ, സിഡിഎസ് മെംബേഴ്സ്,ആശാവർക്കർമാർ,അങ്കണവാടി വർക്കർമാർ,ഹരിതകർമസേനാംഗങ്ങൾ,റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ,വ്യാപാര വ്യവസായികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു

date