Skip to main content

അകനാട് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി ശാസ്ത്രീയമായി നീന്തൽ പഠിക്കാം*

നീന്തൽ പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഇന്ന്

 

അകനാട് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമായി

നീന്തൽ പഠിക്കുനതിന് സൗകര്യമൊരുക്കി ജില്ലാ പഞ്ചായത്ത്. 

 

 ജില്ലാ പ്രസിഡന്റ് മനോജ് മൂത്തേടന്റെ ഡിവിഷൻ ഫണ്ടിൽ നിന്നും 42 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച നീന്തൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് ( ഒക്ടോബർ 21) ഉച്ചക്ക് 2.30 ന് ബെന്നി ബഹനാൻ എം. പി നിർവഹിക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.

 

മുങ്ങിമരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് നീന്തൽ പഠിക്കുന്നതിന് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് 'ജലതരംഗം' എന്ന പേരിൽ നീന്തൽ പരിശീലനകേന്ദ്രം അകനാട് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിച്ചത്. പതിനെട്ട് മീറ്റർ നീളത്തിൽ ഒമ്പത് മീറ്റർ വീതിയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് നീന്തൽ കുളം സജ്ജമാക്കിയിട്ടുള്ളത്. ഇഴ ജന്തുക്കളുൾപ്പെടെ കയറാതിരിക്കുന്നതിന് വേണ്ടി ചുറ്റും കമ്പി വല സ്ഥാപിച്ചിട്ടുണ്ട്. പരിശീലന കേന്ദ്രത്തിനോട് ചേർന്ന് ശുചിമുറി സമുച്ചയവും, ഫിൽട്ടർ യൂണിറ്റിനുള്ള കെട്ടിടവും ഉണ്ട്. പരിശീലന കേന്ദ്രത്തിന് ചുറ്റും ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്. 

നീന്തൽ പരിശീലന കേന്ദ്രത്തിലെ വെള്ളം ആഴ്ചയിലൊരിക്കൽ അതിനോട് ചേർന്ന് സജ്ജമാക്കുന്ന ഫല വ്യക്ഷത്തോട്ടം നനയ്ക്കുന്നതിനായി ഉപയോഗപ്പെടുത്തും.

 

അകനാട് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല ജില്ലയുടെ ഏല്ലാ ഭാഗത്തുനിന്നുമുള്ള വിദ്യാർത്ഥികൾക്കും നീന്തൽ പരിശീലനം നൽകുന്നതിനാണ് ജില്ലാ പഞ്ചായത്ത് ജലതരംഗം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. സ്കൂൾ അധികാരികളുടെയും പി.ടി.എ കമ്മിറ്റിയുടെയും നേത്യത്വത്തിൽ പരിശീലകരെ നിയമിച്ച് താൽപ്പര്യമുള്ള മുഴുവൻ കുട്ടികൾക്കും നീന്തൽ പഠനം ഉറപ്പാക്കുമെന്ന് മനോജ് മൂത്തേടൻ പറഞ്ഞു. 

 

ജില്ലയിലെ സർക്കാർ സ്കൂളുകളിൽ സ്ഥാപിക്കുന്ന ആദ്യത്തെ നീന്തൽ പരിശീലന കേന്ദ്രമാണ് അകനാട് സ്കൂളിലേത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

date