Skip to main content

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല: ആറന്മുളയില്‍ പ്രാദേശിക കേന്ദ്രം

കേരളത്തിലെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ജില്ലയിലെ പ്രാദേശികകേന്ദ്രമായി ആറന്മുള കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ആവശ്യ യോഗ്യതയുള്ള ആര്‍ക്കും പ്രായപരിധിയോ മാര്‍ക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഇഷ്ടമുള്ള വിഷയത്തില്‍ ഉപരിപഠനം നടത്താം. ടിസി നിര്‍ബന്ധമല്ല. ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ 16 ബിരുദകോഴ്‌സുകളും 12 ബിരുദാനന്തര കോഴ്‌സുകളുമുണ്ട്.
യുജിസി മാനദണ്ഡപ്രകാരമാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. 2025-26 അധ്യയനവര്‍ഷത്തില്‍ 141 പഠിതാക്കള്‍ പ്രവേശനം നേടി. ഇവര്‍ക്കുളള ഇന്‍ഡക്ഷന്‍ പ്രോഗ്രാം  ഒക്ടോബര്‍  19 രാവിലെ 10 ന് കോളജ് സെമിനാര്‍ ഹാളില്‍ നടത്തും.
 

date