Skip to main content

ആറന്മുള ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു

ആറന്മുള ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് മാലക്കര സണ്‍ഡേ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ഷിജ റ്റി റോജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍ എസ് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനഭിപ്രായം സ്വീകരിക്കുന്നതിനുമാണ് വികസന സദസ് സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം റിസോഴ്‌സ് പേഴ്‌സണ്‍ സി എസ് കൃഷ്ണകുമാര്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടം സെക്രട്ടറി ആര്‍ രാജേഷ് അവതരിപ്പിച്ചു.
 ഓപ്പണ്‍ ഫോറത്തിലൂടെ പഞ്ചായത്തിലെ വിവിധ വികസന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തു.  ലൈഫ് ഭവന പദ്ധതി പ്രകാരം  139 വീടുകള്‍ പൂര്‍ത്തീകരിച്ചതായി പ്രോഗ്രസ്സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. 42 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. പഞ്ചായത്തിന്റെ 18 വാര്‍ഡുകളും ഹരിത സമൃദ്ധി ഗ്രാമം പ്രഖ്യാപനം നടത്തി.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദീപ നായര്‍, അംഗങ്ങളായ സിന്ധു എബ്രഹാം, ജോസ്, ജയ വേണുഗോപാല്‍, പി എം ശിവന്‍, വില്‍സി ബാബു, ബിജു വര്‍ണശാല, ശ്രീനി ചാണ്ടിശേരി എന്നിവര്‍ പങ്കെടുത്തു.
 

date