Skip to main content

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ വികസന സദസ് നടത്തി

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് അംഗം ഷൈനി രാജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ബിനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു.  സംസ്ഥാനസര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമായാണ് വികസന സദസ്  സംഘടിപ്പിച്ചത്.
 വികസന സദസിന്റെ ലക്ഷ്യം റിസോഴ്‌സ് പേഴ്‌സണ്‍ കെ പ്രദീപ് വിശദീകരിച്ചു. തുടര്‍ന്ന്
വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ നേട്ടം സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം റാന്നി പഴവങ്ങാടി  ഗ്രാമപഞ്ചായത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോര്‍ജ് അവതരിപ്പിച്ചു.
ലൈഫ് ഭവന പദ്ധതി പ്രകാരം 84 വീടുകള്‍ പൂര്‍ത്തീകരിച്ചു. 24 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. 7.64 കോടി രൂപ ചിലവില്‍ ഗ്രാമീണ റോഡുകളുടെ കോണ്‍ക്രീറ്റ് നടത്തി. ടാറിങ് റീങ് വര്‍ക്കുകള്‍ക്കായി 19.12 ലക്ഷം രൂപ വിനിയോഗിച്ചു.  ചടങ്ങില്‍  പ്രായം കൂടിയ ഹരിത കര്‍മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് ജീവനക്കാര്‍ എന്നിവരെ ആദരിച്ചു.
 പഞ്ചായത്ത് അംഗങ്ങളായ ജോയ്‌സി ചാക്കോ, അനീഷ് ഫിലിപ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ നിഷ രാജീവ്, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date