Skip to main content

നിരണം ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

 

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും നിരണം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. നിരണം വൈ എം സി എ യില്‍ സദസ് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് അധ്യക്ഷയായി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു മുഖ്യപ്രഭാഷണം നടത്തി.  ജില്ലാ പഞ്ചായത്ത് അംഗം മായ അനില്‍കുമാര്‍ ഹരിത കര്‍മ സേനാംഗങ്ങളെ ആദരിച്ചു.  സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചു. നിരണം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ജി സന്തോഷ് കുമാര്‍ അവതരിപ്പിച്ചു.
അതിദാരിദ്രത്തിന്‍ നിന്ന് 19 കുടുംബങ്ങളെ മുക്തരാക്കി വാസസ്ഥലം, വരുമാനം, ആരോഗ്യം എന്നിവ ലഭ്യമാക്കി. ഡിജികേരളം വഴി കണ്ടെത്തിയ 837 പഠിതാക്കളുടെയും പരിശീലനം പൂര്‍ത്തിയാക്കി.  ലൈഫ് മിഷന്‍ വഴി 47 പേര്‍ക്ക് വീട് നല്‍കി. ഏഴ് വീട് നിര്‍മാണം പുരോഗമിക്കുന്നു. 21 പേര്‍ക്ക് ഭൂമി വാങ്ങി നല്‍കി വീട് പൂര്‍ത്തീകരിച്ചു.
പഞ്ചായത്തിന്റെ ഭാവി വികസനത്തിന് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു.പഞ്ചായത്തിന് കളിക്കളം, തോടും പാടശേഖരം വൃത്തിയാക്കുക, പ്രളയ ഷെല്‍ട്ടര്‍ നടപ്പാക്കുക, പൊതുശ്മശാനം, കോലറയാര്‍ വൃത്തിയാക്കി നീരൊഴുക്കിന് നടപടി സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശം ചര്‍ച്ചയില്‍ വന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജു,  സ്ഥിരം സമിതി അധ്യക്ഷരായ വി.റ്റി ബിനീഷ് കുമാര്‍,  മെറീന തോമസ്, മറിയാമ്മ എബ്രഹാം, എം ബി അനീഷ്, അംഗങ്ങളായ എം ജി രവി, സാറാമ്മ വര്‍ഗീസ്, അലക്‌സ് ജോണ്‍ പൂത്തുപള്ളില്‍, സിഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു എന്‍ നായര്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date