Skip to main content

വികസന നേട്ടങ്ങൾ വിശദമാക്കി രായമംഗലം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്*

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നടന്ന വികസന നേട്ടങ്ങൾ വിശദീകരിച്ച് രായമംഗലം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നടന്നു. കുറുപ്പംപടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് മുൻ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഞ്ച് വർഷത്തെ പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ അടങ്ങിയ വികസന രേഖയുടെ പ്രകാശനവും വിജ്ഞാന കേരളത്തിന്റെയും തൊഴിൽമേളയുടെയും ഉദ്ഘാടനവും നടന്നു.

 

 പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ റിസോഴ്സ് പേഴ്സൺ വിജയ കുമാർ സംസ്ഥാനതല വികസന റിപ്പോർട്ടും പഞ്ചായത്ത് സെക്രട്ടറി ഷാനിയ എസ് ക്രിസ്റ്റി പഞ്ചായത്തിന്റെ വികസന റിപ്പോർട്ടും അവതരിപ്പിച്ചു.

 

 ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 14.5 1 കോടി ചിലവഴിച്ച് 259 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാൻ സാധിച്ചു. 82 കുടുംബങ്ങൾക്ക് വീടും സ്ഥലവും ലഭ്യമാക്കി. 495 വീടുകൾ വാസയോഗ്യമാക്കി. 3.62 കോടി രൂപ ചിലവഴിച്ച് പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളും സ്മാർട്ട് ആക്കി മാറ്റാൻ സാധിച്ചു. 

 

വിദ്യാഭ്യാസ രംഗത്ത് 1.19 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വികസനത്തിനായി 7.71 കോടി രൂപ പഞ്ചായത്ത് ചിലവഴിച്ചു. ഭിന്നശേഷി വിഭാഗത്തിന്റെ ക്ഷേമത്തിനായി 1.97 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തി. 

വയോജനങ്ങൾക്കായി 1.7 0 കോടി രൂപയുടെ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പിലാക്കി. വനിതകളുടെ ക്ഷേമത്തിനും സംരംഭങ്ങൾ തുടങ്ങുന്നതിനുമായി 2.40 കോടി രൂപ പഞ്ചായത്ത് ചിലവഴിച്ചു. ഫുഡ് പ്രോസസിംഗ് യൂണിറ്റ്,പുതിയ സംരംഭകേന്ദ്രം, അമൃതം യൂണിറ്റിന് പുതിയ കെട്ടിടം, വനിതാ കേന്ദ്രം തുടങ്ങിയ പദ്ധതികളാണ് വനിതകൾക്കായി നടപ്പിലാക്കിയത്.

 

 ജില്ലയിലെ മികച്ച സിഡിഎസിനുള്ള അവാർഡും, മാലിന്യമുക്ത നവ കേരള കാമ്പയിനിൽ ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കാൻ പഞ്ചായത്തിന് സാധിച്ചു.

ആരോഗ്യരംഗത്തെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 5.2 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ പഞ്ചായത്തിന് സാധിച്ചു. പഞ്ചായത്തിലെ അഞ്ച് ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും മികച്ചതാണ്. പുല്ലുവഴി,കീഴില്ലം സെന്ററുകൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിക്കുകയുണ്ടായി. 

 

 പാലിയേറ്റീവ് കെയറിനും ഡയാലിസിസിനുമായി 46.6 4 ലക്ഷം രൂപ ചിലവഴിച്ചു. മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്കായി 1.6 9 കോടി രൂപയാണ് ചിലവഴിച്ചത്. കാർഷിക രംഗത്തും മികച്ച പ്രവർത്തനങ്ങളാണ് പഞ്ചായത്ത് കാഴ്ചവച്ചിട്ടുള്ളത്. 2.69 കോടി രൂപയുടെ പദ്ധതികളാണ് കാർഷിക വികസനത്തിനായി നടപ്പാക്കിയത്. .

തോടുകൾ ചിറ എന്നിവയുടെ നവീകരണത്തിനായി 1.63 കോടി രൂപ ചിലവഴിച്ചു. റോഡ് നവീകരണത്തിനായി 28.97 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കി. 71 പുതിയ റോഡുകൾ നിർമ്മിച്ചു.

 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, സി ഡി എസ് പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, വിവിധ കക്ഷിരാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.

date