Skip to main content

വാരപ്പെട്ടിയിൽ വികസന സദസ്സ് സംഘടിപ്പിച്ചു

വികസന നേട്ടങ്ങളും ഭാവി ലക്ഷ്യങ്ങളും ചർച്ച ചെയ്ത് വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

 

സംസ്ഥാന സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് അവതരണം റിസോഴ്സ് പേഴ്സൺ എ.ടി രാജീവ് നിർവഹിച്ചു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് സെക്രട്ടറി അഫ്സൽ രാജ് അവതരിപ്പിച്ചു. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി വിശദമായ ചർച്ചയും അഭിപ്രായശേഖരണവും യോഗത്തിൽ നടന്നു. പരിപാടിയുടെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു.

 

ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് അംഗം സി. ശ്രീകല അധ്യക്ഷയായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ, മുൻ വൈസ് പ്രസിഡൻ്റ് എ.എസ് ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എയ്ഞ്ചൽ മേരി ജോബി, ദിവ്യ സലി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.കെ പ്രകാശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

date