അഞ്ചുവർഷത്ത നേട്ടങ്ങളുമായി അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്
* വികസന സദസ്സ് സംഘടിപ്പിച്ചു
സമഗ്ര മേഖലകളിലെയും വികസന നേട്ടങ്ങൾ ചർച്ചചെയ്ത് അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു.
അയ്യമ്പുഴ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വിധു എ മേനോൻ നിർവഹിച്ചു.
അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി യു ജോമോൻ അധ്യക്ഷനായ ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ ജോയിന്റ് സെക്രട്ടറി കെ.പി റെജീഷ് വികസനരേഖ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എൻ സുനിൽ ഗ്രാമപഞ്ചായത്ത് വികസന റിപ്പോർട്ട് അവതരിപ്പിച്ചു.
കഴിഞ്ഞ അഞ്ചുവർഷക്കാലയളവിനുള്ളിൽ ആരോഗ്യം, വിദ്യാഭ്യാസം,മാലിന്യ സംസ്കരണം, സാംസ്കാരികം, തുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളിൽ വികസനം നടത്താൻ പഞ്ചായത്തിന് സാധിച്ചു.
അയ്യമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷുറൻസിന് അർഹരാകാൻ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലാബ്, ഫിസിയോതെറാപ്പിക് സെന്റർ എന്നിവയാണ് ഈ മേഖലയിലെ നേട്ടത്തിന് കാരണം. ആരോഗ്യരംഗത്ത് 2 കോടി 68 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് നടപ്പിലാക്കിയിട്ടുള്ളത്.
ശവസംസ്കാരം നടത്താൻ സ്വന്തമായി ഭൂമിയില്ലാത്ത ആളുകൾക്ക് ക്രമറ്റോറിയം നിർമ്മിച്ച് നൽകാൻ പഞ്ചായത്തിന് സാധിച്ചു. മാലിന്യ സംസ്കരണത്തിനായി തനത് ഫണ്ടിൽ നിന്നും രൂപ ചെലവഴിച്ച് സ്വന്തമായി സ്ഥലം വാങ്ങി എം സി എഫ് സ്ഥാപിച്ചു.പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം അന്തിമഘട്ടത്തിൽ ആണ്.
കാർഷിക ആവശ്യങ്ങൾക്കായി 1കോടി 97 ലക്ഷം രൂപ ചെലവഴിച്ചു. വന്യജീവി ആക്രമണ പരിഹാര പദ്ധതി, ജലസേചന മോട്ടോർ പമ്പ് വിതരണം, ഫലവൃക്ഷ തൈ വിതരണം, പച്ചക്കറി തൈവിതരണം, കൃഷി ഓഫീസ് ഉപകരണങ്ങൾ തുടങ്ങി നിരവധി പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്.
ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ വിഭാഗത്തിൽ 96 കുടുംബങ്ങൾക്കും എസ്.സി വിഭാഗത്തിൽ 52 കുടുംബങ്ങൾക്കും വീട് നിർമ്മിച്ചു നൽകാൻ സാധിച്ചു. ലൈഫ് ഭവനപദ്ധതിയിൽ ഭൂമി ഇല്ലാത്ത 28 പേർക്ക് ഭൂമിവാങ്ങൻ സാമ്പത്തിക സഹായം ചെയ്യാൻ പഞ്ചായത്തിന് സാധിച്ചു.
വിദ്യാഭ്യാസ രംഗത്ത് 47 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.
ചുള്ളി ജി.എൽ.പി.എസ് സ്‌കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി
1 കോടി 57 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. 30 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്തിൽ രണ്ട് പുതിയ അങ്കണവാടികൾ കൂടി നിർമ്മിച്ചതായും അങ്കണവാടി നവീകരണത്തിനായി 33 ലക്ഷം രൂപ ചെലവഴിച്ചു.
വിവിധ റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി 1 കോടി 97 ലക്ഷം രൂപ ചിലവഴിച്ചു. വിവിധ ക്ഷേമ പെൻഷനുകളും, വാർദ്ധക്യ പെൻഷനുകളും കൃത്യമായി ലഭ്യമാക്കാൻ സാധിക്കുന്നു. തൊഴിലുറപ്പ് മേഖലയിലും വലിയ രീതിയിലുള്ള പുരോഗതി കൈവരിക്കാൻ പഞ്ചായത്തിന്
കഴിഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജി ഫ്രാൻസിസ് , പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, സി ഡി എസ് പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, വിവിധ കക്ഷിരാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി
- Log in to post comments