Skip to main content

അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് അശമന്നൂരിലെ വികസന സദസ്സ്*

കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചും ഭാവി ലക്ഷ്യങ്ങൾ ചർച്ച ചെയ്തും അശമന്നൂർ ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ്. ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ച വികസന സദസ്സ് മുൻ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി അധ്യക്ഷയായി.

 

അഞ്ച് വർഷക്കാലത്തെ പഞ്ചായത്തിന്റെ സമഗ്ര വികസന പ്രവർത്തനങ്ങൾ അടങ്ങിയ വികസന രേഖ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.പി ശശീന്ദ്രന് നൽകി സി.രവീന്ദ്രനാഥ് പ്രകാശനം ചെയ്തു. വികസന സദസ്സിനോട് അനുബന്ധിച്ച് നടത്തിയ ചർച്ചയിൽ പൊതു ജനങ്ങൾ ഉൾപ്പെടെ പങ്കാളികളായി. പഞ്ചായത്ത് സെക്രട്ടറി പി.എം അബ്ദുൾ ലത്തീഫ് റിപ്പോർട്ട് അവതരിപ്പിച്ചു .

 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അജാസ് യൂസഫ്, ഗീത രാജീവ്, സുബി ഷാജി മറ്റ് ജനപ്രതിനിധികളായ എൻ.വി പ്രതീഷ്, ലത രാമചന്ദ്രൻ ,സരിത ഉണ്ണികൃഷ്ണൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

date