Skip to main content

തലശ്ശേരിയിൽ ഡിജിറ്റല്‍ ലൈബ്രറിയും സാംസ്‌കാരിക നിലയവും ആരംഭിക്കും 

തലശേരി നഗരസഭക്ക് ഡിജിറ്റൽ ലൈബ്രറിയും സാംസ്‌കാരിക നിലയവും ആരംഭിക്കുന്നതിന് പഴയ ജില്ലാ ബുക്ക് ഡിപ്പോയുടെ ഭൂമി ഉപയോഗപ്പെടുത്തുന്നതിന്  ധാരണയായി. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടിയുമായി നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. 

തലശ്ശേരി ടൗണില്‍ ഗവ. എല്‍. പി. സ്കൂളിന് സമീപം കായ്യത്ത് റോഡില്‍ സ്ഥിതി ചെയ്യുന്ന ബുക്ക് ഡിപ്പോ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തന രഹിതമാണ്. ഇവിടെ ജനകീയ പങ്കാളിത്തത്തോടെയുള്ള വായനശാലയും സാംസ്‌കാരിക നിലയവും ആരംഭിക്കണമെന്ന സ്ഥലവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്.    
 
സ്പീക്കറുടെ ചേംബറില്‍ നടത്തിയ യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എൻ.എസ് കെ ഉമേഷ്, വാര്‍ഡ് കൗണ്‍സിലര്‍ സി.ഒ.ടി ഷബീര്‍ എന്നിവര്‍ ഓണ്‍ലൈനായും സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ് കുമാര്‍  പങ്കെടുത്തു.

date