Skip to main content

സൗജന്യ പി.എസ്.സി പരിശീലനം

പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിൽ ഉള്ള പട്ടികജാതി/പട്ടികവർഗ്ഗ / മറ്റ് പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് ആറുമാസം ദൈർഘ്യമുള്ള ഡിഗ്രി തല പി.എസ്.സി പരീക്ഷകൾക്ക് സൗജന്യ പരിശീലനം നവംബർ 22 ന് ആരംഭിക്കും. ബിരുദമാണ് യോഗ്യത. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റിൽ പ്രവേശനം ലഭിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് നിയമാനുസൃത സ്റ്റൈപെൻഡ് ലഭിയ്ക്കും. അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബർ 21 വൈകിട്ട് 4.30 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ : 0484 2623304

 

date