Skip to main content

സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെൻ്ററിൽ എറണാകുളം, കോട്ടയം,ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മൂന്നുമാസം ദൈർഘ്യമുള്ള ഡാറ്റ എൻട്രി, ഡി.റ്റി.പി എന്നീ കമ്പ്യൂട്ടർ കോഴ്സു‌കളുടെ സൗജന്യ പരിശീലനം നവംബർ 18 രാവിലെ 10 ന് ആരംഭിക്കും. അപേക്ഷകർ 18നും 25നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പത്താം ക്ലാസ്, ഡി.റ്റി.പി കോഴ്സിന് -ഡാറ്റ എൻട്രിയോ ഇംഗ്ലീഷ് ടൈപ്പിങ്ങിന് ലോവറോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.

പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് നിയമാനുസൃത സ്റ്റൈപെൻഡ് ലഭിക്കും. താൽപര്യമുള്ള വിദ്യാർത്ഥികൾ ഫോട്ടോ, ജാതി ,വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം നവംബർ 17 വൈകിട്ട് 4.30 ന് മുമ്പ് നേരിട്ട് അപേക്ഷ സമർപ്പിക്കണം.

 

അപേക്ഷ ഫോമിൻ്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ആലുവ ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിലും ലഭ്യമാണ് . ഫോൺ : 0484-2623304

 

date