Skip to main content

മുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കാം

മുൻഗണന വിഭാഗത്തിൽ നിലവിൽ വന്നിട്ടുള്ള ഒഴിവുകളിൽ ഉൾപ്പെടുത്തുന്നതിനായി അർഹരായ മുൻഗണനേതര ( വെള്ള, നീല ) റേഷൻ കാർഡ് ഉടമകൾക്ക് പൊതുജന സേവന കേന്ദ്രങ്ങൾ മുഖാന്തരമോ, സിറ്റിസൺ ലോഗിൻ മുഖേനയോ ഓൺലൈനായി ഒക്ടോബർ 28 വൈകിട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം. നിർധനയും നിരാലംബയുമായ സ്ത്രീ ഗൃഹനാഥയായ കുടുംബം, വിധവ ഗൃഹനാഥയായ കുടുംബം, അവിവാഹിതയായ അമ്മ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവരാൽ നയിക്കപ്പെടുന്ന കുടുംബം, ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾ, എസ് സി / എസ് ടി, ആശ്രയ പദ്ധതിയിൽ അംഗങ്ങളായുള്ളവർ, കുടുംബത്തിലെ ആർക്കെങ്കിലും ഗുരുതര രോഗങ്ങൾ ഉള്ളവർ, പരമ്പരാഗത തൊഴിലാളികളുടെ കുടുംബങ്ങൾ, അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർ, 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, പുറമ്പോക്കിൽ താമസിക്കുന്നവർ, പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് ലഭ്യമായവർ തുടങ്ങിയവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.

 

ഫോൺ : 0484- 2422251, 2423359, 9188527321

 

date