Skip to main content

സ്മാർട്ടായി മണീട് ഗ്രാമപഞ്ചായത്ത് 110-ാം നമ്പർ അങ്കണവാടി

മണീട് ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച 110-ാം നമ്പർ അങ്കണവാടി നാടിന് സമർപ്പിച്ചു. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് എയർ കണ്ടീഷൻ ചെയ്ത മുറികളടക്കമുള്ള സൗകര്യങ്ങളോടെയാണ് സ്മാർട്ട് അങ്കണവാടി ഒരുക്കിയിരിക്കുന്നത്. അഡ്വ. അനൂപ് ജേക്കബ് എംഎൽഎ പദ്ധതിയുടെ ഉദ്ഘാടന നിർവഹിച്ചു. 

 

എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ വിഹിതമായി 13 ലക്ഷം രൂപയും ചെലവഴിച്ചാണ് സ്മാർട്ട് അങ്കണവാടി സജ്ജമാക്കിയത്. ഫ്രിഡ്ജ്, ആധുനിക പാചക ഉപകരണങ്ങൾ, കളി ഉപകരണങ്ങൾ എന്നിവ പൊതുജന പങ്കാളിത്തത്തോടെ ഒരുക്കി. മാറി വരുന്ന ഭക്ഷണ രീതികൾക്കനുസരിച്ച് കുഞ്ഞുങ്ങൾക്കായി പോഷക സമൃദ്ധമായ ഭക്ഷണം തയ്യാറാക്കാനുള്ള എല്ലാ സൗകര്യങ്ങളും അങ്കണവാടിയിൽ ലഭ്യമാണ്.

 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗ്ഗീസ് ചടങ്ങിൽ അധ്യക്ഷനായി. സംസ്ഥാന സുഗതവനം ഗുരു ജ്യോതി അവാർഡ് ജേതാവ് മണീട് വി എച്ച് എസ് സി പ്രസിപ്പൾ ഡോ. മുഹമ്മദ് സുധീർ, കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച കരാറുകാരായ അജി പോൾ, പി എസ് സുധീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

 

ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി തങ്കപ്പൻ, 

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കെ പ്രദീപ്, മണീട് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എസ്. ജോബ്, സി റ്റി അനീഷ്, മുൻ പ്രസിഡന്റ് വി ജെ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജ്യോതി രാജീവ്, സി ഡി പി ഒ ഷൈല രാജു, ഐസിഡിഎസ് സൂപ്പർവൈസർ ആശ പോൾ, സിഡിഎസ് ചെയർപേഴ്സൺ ഉഷ രാമചന്ദ്രൻ, അങ്കണവാടി ടീച്ചർ ഷീബ, ഹരിത കർമ്മസേന അംഗങ്ങൾ, സി ഡി എസ് അംഗങ്ങൾ, ആശാവർക്കർമാർ, മെഡിക്കൽ ടീം അംഗങ്ങൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, അങ്കണവാടി ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുത്തു.

date