Skip to main content

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽ മേള സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ,എടയാർ ചെറുകിട വ്യവസായ അസോസിയേഷൻ എന്നിവരുടെ ആഭിമുഖ്യത്തിലാണ് തൊഴിൽ മേള സംഘടിപ്പിച്ചത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന തൊഴിൽ മേള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. 

 

 155 ഉദ്യോഗാർത്ഥികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തു. 37 പ്രമുഖ സ്ഥാപനങ്ങൾ മേളയുടെ ഭാഗമായി .തൊഴിലന്വേഷകരിൽ നിന്ന് 87 പേരെ വിവിധ ജോലികൾക്കായി തിരഞ്ഞെടുത്തിട്ടുണ്ട്. 

 

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ.നജീബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ രാജലക്ഷ്മി, സ്ഥിരം സമതി അധ്യക്ഷരായ പി.കെ.സലീം ,ഓമന ശിവശങ്കരൻ, ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അനു ജീജ, ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് നരേന്ദ്രകുമാർ, സെക്രട്ടറി സലാം മണകാടൻ, പഞ്ചായത്ത് അംഗങ്ങളായ വി.കെ.ശിവൻ, പി.ജെ.ലിജീഷ, ആസൂത്രണസമിതി വൈസ് ചെയർമാൻ എം. കെ.രാജേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ഗീത മുരളീധരൻ ,സി.ഡി.എസ് ചെയർപേഴ്സൺ ഷീന രജീഷ്, പി.കെ.അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു.

 

 

 

 

date