Skip to main content

കുടുന്താ പാടശേഖരത്ത് കൊയ്ത്തുത്സവം നടത്തി

    തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും പാടശേഖര സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ കുടുന്താ പാടശേഖരത്ത് നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം വീണാജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എല്‍സി ക്രിസ്റ്റഫര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായയത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.കൃഷ്ണകുമാര്‍, രത്നകുമാരിയമ്മ, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് സി.വി.ഗോപാലകൃഷ്ണന്‍ നായര്‍, സ്ഥിരം സമിതി അധ്യക്ഷരായ ലത ചന്ദ്രന്‍, ബിജു ജെ.ജോര്‍ജ്, അജിതകുമാരി, ജില്ലാ കൃഷി ഓഫീസര്‍ ഷൈല ജോസഫ്, പുല്ലാട് കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ബ്ലസി മറിയം ജോണ്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ അനീഷ് കുമാര്‍, മഞ്ജുവര്‍ഗീസ്, മഞ്ജു ലക്ഷ്മി, ഉഷാകുമാരി, ജോയി പൊറോണ്‍, സാറാമ ടീച്ചര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങളായ വി.എസ്.വര്‍ഗീസ്, കെ.കെ.തങ്കപ്പന്‍, കൃഷി ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണപിള്ള, ജയശ്രീ, പാടശേഖര സമിതി സെക്രട്ടറി ജോസഫ് തോമസ്, കൃഷി ഓഫീസര്‍ ജയശ്രീ ഭാസ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 30 ഏക്കര്‍ സ്ഥലത്താണ് നെല്‍കൃഷി നടത്തിയത്.                     (പിഎന്‍പി 3653/17) 
 

date