Skip to main content

മന്ത്രി ശൈലജ ടീച്ചറുടെ എം.എല്‍.എ ഫണ്ട്:  75 ലക്ഷത്തിന്റെ ഭരണാനുമതിയായി

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ 2016-17 വര്‍ഷത്തെ എം.എല്‍.എമാര്‍ക്കുള്ള പ്രത്യേക വികസന നിധിയില്‍നിന്ന് 15 ലക്ഷം രൂപ കൂത്തുപറമ്പ് മണ്ഡലത്തിലെ മൊകേരി പഞ്ചായത്തിലെ ആറ്റുപുറം വയല്‍ കൂരാറ ഹരിതകേന്ദ്രം കിണര്‍ നിര്‍മ്മാണം, പമ്പ് സെറ്റ് സ്ഥാപിക്കല്‍ പ്രവൃത്തിക്ക് വിനിയോഗിക്കുന്നതിനും 35 ലക്ഷം രൂപ തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറ്റക്കണ്ടി എ.കെ.ജി നഗര്‍ സാമൂഹ്യക്ഷേമ ഉപകേന്ദ്രം കെട്ടിട നിര്‍മാണ പ്രവൃത്തിക്ക് വിനിയോഗിക്കുന്നതിനും 25 ലക്ഷം രൂപ പാനൂര്‍ നഗരസഭയിലെ പെരിങ്ങളം പാലനാണ്ടി പീടിക അങ്കണവാടി കെട്ടിടനിര്‍മ്മാണ പ്രവൃത്തിക്ക് വിനിയോഗിക്കുന്നതിനും ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
പി എന്‍ സി/4588/2017

date