Skip to main content

എറണാകുളം ഗവൺമെന്റ് ഒബ്സർവേഷൻ ഹോമിന് ഇൻവെർട്ടറുകൾ കൈമാറി

 

 

എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നേതൃത്വത്തിൽ എറണാകുളം ഗവൺമെന്റ് ഒബ്സർവേഷൻ ഹോമിന് ഇൻവെർട്ടറുകൾ കൈമാറി. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ്

ജി.പത്മകുമാറിന്റെ ഇടപെടലിൽ സ്പോൺസർ ചെയ്തു ലഭിച്ച ഫണ്ട്‌ ഉപയോഗിച്ചാണ് സൗജന്യമായി രണ്ട് യൂണിറ്റ് ഇൻവെർട്ടർ നൽകിയത്. കമ്പനി പ്രതിനിധി ജി അജിത് ചടങ്ങിൽ സംബന്ധിച്ചു.

 

 ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് ജി. പത്മകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സബ് ജഡ്ജും, ജില്ലാ നിയമസേവനാ അതോറിറ്റി സെക്രട്ടറിയുമായ ആർ ആർ രജിത വിശിഷ്ടാതിഥിയായി പങ്കെടുത്തു.

 ബോർഡ് അംഗങ്ങളായ അഡ്വ. ഉല്ലാസ് മധു, ജിൻസി മോൾ കുര്യൻ, ഒബ്സെർവഷൻ ഹോം സൂപ്രണ്ട് സിനി പി എസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസ് ലീഗൽ കം പ്രൊബേഷൻ ഓഫീസർ കിരൺ വി കുമാർ, കാവൽ ബ്ലൂ പോയിന്റ് ഓർഗ് സ്റ്റേറ്റ് കോർഡിനേറ്റർ റിൻസൺ, ജീവിത നൈപുണ്യ വികസന പരിശീലകയും ഫാമിലി കൗൺസിലറുമായ സീമ എന്നിവർ സംസാരിച്ചു.

date