അറിയിപ്പുകൾ
*വാക്ക് ഇൻ ഇന്റർവ്യൂ*
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ഹിന്ദി വകുപ്പിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് ഒക്ടോബർ 28 ന് രാവിലെ 10 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യു ജി സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ,അസ്സൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ : 9895664582
*ഇ ടെൻഡർ വിവരങ്ങൾ അറിയാം*
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലെ അസിസ്റ്റന്റ് എഞ്ചിനിയർ നിർവഹണ ഉദ്യോഗസ്ഥനായ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ ഇ ടെൻഡർ നടപടികളുടെ വിശദവിവരങ്ങൾ www.lsg.kerala.gov.in, www.etenders.kerala.gov.in എന്നീ വെബ് സൈറ്റുകളിലും, പ്രവൃത്തി ദിവസങ്ങളിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തിൽ നിന്നും, അറിയാവുന്നതാണ്.
*ഇസിജി/ടി.എം.ടി ടെക്നിഷ്യൻ നിയമനം*
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ട്രെയിനി ഇസിജി/ടി.എം.ടി ടെക്നിഷ്യനെ താൽക്കാലികമായി നിയമിക്കുന്നു. ടി.എം.ടി.യിലും ഹോൾട്ടറിലും പരിചയമുള്ള ഇസിജി ടെക്‌നീഷ്യൻ വി.എച്ച്. എസ്.ഇ കോഴ്‌സാണ് യോഗ്യത. ഫോൺ :0484-2754000
*ജൂനിയർ ഇൻസ്ട്രക്റ്റർ നിയമനം*
കളമശ്ശേരി ഗവ.ഐ ടി ഐ യിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്റ്ററുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈൽ /മെക്കാനിക്കൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഓട്ടോമൊബൈൽ /മെക്കാനിക്കൽ അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ
മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻ ടി. സി/ എൻ. എ സി യും, മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 31 രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകേണ്ടതാണ്.
- Log in to post comments