Post Category
ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 26)
* മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും
ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ പുതിയ കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 26) വൈകീട്ട് 5 ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവ്വഹിക്കും. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനാകുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം പി മുഖ്യാതിഥിയാകും.
സാധാരണക്കാർക്ക് എ.സി. ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ഹാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കമ്മ്യൂണിറ്റി ഹാൾ നിർമ്മിച്ചിരിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് ഫണ്ടും,
എംഎൽഎയുടെ ആസ്തിവികസന ഫണ്ടും സംയോജിപ്പിച്ച് മൂന്ന് നിലകളിലായാണ് ഹാളിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.
date
- Log in to post comments