Skip to main content
കുഞ്ഞിമംഗലം മുഹിയുദ്ദീൻ   പള്ളി കുറുവാട്ട് അമ്പലം റോഡിന്റെ പ്രവർത്തി ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിക്കുന്നു

കുഞ്ഞിമംഗലം  മുഹ് യദ്ദീൻ പള്ളി  കുറുവാട്ടമ്പലം റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ മുഹ് യദ്ദീൻ പള്ളി കുറുവാട്ട്മ്പലം റോഡ് പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവ്വഹിച്ചു. 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പ്രാർത്ഥന അധ്യക്ഷത വഹിച്ചു.
215 മീറ്റർ നീളത്തിൽ റോഡ് ടാറിംഗ്, നാല് മീറ്റർ നീളത്തിൽ ക്രോസ് ഡ്രൈൻ, 120 മീറ്റർ നീളത്തിൽ സൈഡ് ഡ്രൈയിൻ കവറിംഗ് സ്ലാബ് ഉൾപ്പടെ റോഡ് നിർമ്മാണ പദ്ധതിക്കായി എം വിജയൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും15 ലക്ഷം രൂപയാണ് അനുവദിച്ചത്.

വാർഡ് അംഗം സന്ദീപ്, പഞ്ചായത്ത് അംഗങ്ങളായ കരുണാകരൻ മാഷ്, കെ ശോഭ, പി.കെ ഷീബ, കെ.വി വാസു, വി ശങ്കരൻ, കെ ഹരിദാസൻ എന്നിവർ സംസാരിച്ചു.

date