കണ്ണംഞ്ചേരി മുകൾ ടർഫ് കോർട്ട് ഉദ്ഘാടനം ചെയ്തു
നൂതനങ്ങളും വ്യത്യസ്തങ്ങളുമായ പദ്ധതികളിലൂടെ മുന്നേറുന്ന എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിനാകെ മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ ഡിവിഷൻ ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ ചെലവഴിച്ച് മുടക്കുഴ പഞ്ചായത്തിലെ കണ്ണംഞ്ചേരി മുകളിൽ നിർമ്മിച്ച ടർഫ് കോർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർശ്വവൽക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി നടത്തുന്ന ജനക്ഷേമ പദ്ധതികളാണ് ജില്ലാ പഞ്ചായത്തിനെ വേറിട്ടതാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളി എം.എൽ. എ. ചടങ്ങിൽ അധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി. മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, ശാരദ മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോജ റോയി, പഞ്ചായത്ത് അംഗങ്ങളായ പി.എസ്. സുനിത്ത്, ജോസ് എ. പോൾ, രജിത ജെയ്മോൻ, ഡോളി ബാബു, വൽസ വേലായുധൻ, അനാമിക ശിവൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, വൈസ് പ്രസിഡന്റ് കെ.എസ്. സന്തോഷ് കുമാർ ,സി.ഡി.എസ് ചെയർപേഴ്സൻ ദീപ ശ്രീജിത്ത്, സി.ഡി.എസ് അംഗം റെജി ഷിജുകുമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments