എഎസ്ഐ കണക്കെടുപ്പുമായി ബന്ധപ്പെട്ട് വട്ടമേശ സമ്മേളനം നടന്നു
സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ വകുപ്പിന് കീഴിലുള്ള കൊച്ചിൻ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (ഫീൽഡ് ഓപ്പറേഷൻസ് ഡിവിഷൻ) നേതൃത്വത്തിൽ വ്യവസായിക വാർഷിക കണക്കെടുപ്പുമായി (എഎസ്ഐ) ബന്ധപ്പെട്ട് വട്ടമേശ സമ്മേളനം സംഘടിപ്പിച്ചു. കാക്കനാട് കേന്ദ്രീയ ഭവൻ കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനം സ്റ്റാറ്റിസ്റ്റിക്സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം കേരള സൗത്ത് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇ. എം വിബീഷ് ഉദ്ഘാടനം ചെയ്തു
രാജ്യത്തിന്റെ വ്യാവസായിക മേഖലയെക്കുറിച്ചുള്ള ഡാറ്റ ശേഖരണത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചീഫ് ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസിൽ രജിസ്റ്റർ ചെയ്ത ഫാക്ടറികളുടെ ഉടമകൾക്കായി സമ്മേളനം സംഘടിപ്പിച്ചത്. 106 ഓളം ആളുകൾ പങ്കെടുത്ത സമ്മേളനത്തിൽ 56 ഓളം ഫാക്ടറികളിൽ നിന്നുള്ള പ്രതിനിധികൾ ഉണ്ടായിരുന്നു
സമ്മേളനത്തിൽ സ്റ്റാറ്റിസ്റ്റിക്സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം കോഴിക്കോട് റീജിയണൽ ഹെഡ് മുഹമ്മദ് യാസിർ മുഖ്യപ്രഭാഷണം നടത്തി. സെപ്സ് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡൻ്റ് കെ. കെ പിള്ള, ഡയറക്ടറേറ്റ് ഓഫ് എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ ഇന്ദു, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സിൻസി മോൾ എന്നിവർ പങ്കെടുത്തു.
- Log in to post comments