Post Category
എരമം - കുറ്റൂര്‍ പഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതിക്ക് അംഗീകാരം
പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ടി.ഐ മധുസൂദനന് എം.എല്‍.എ അറിയിച്ചു. പാല് ഉല്പാദനം വര്‍ധിപ്പിച്ച് സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്ഷീരഗ്രാമം. അത്യുല്പാദന ശേഷിയുള്ള പശുക്കളെ വാങ്ങുന്നതിന് ധനസഹായം, രണ്ട് പശുക്കളുള്ള യൂണിറ്റ് തുടങ്ങല്‍, ക്ഷീര കര്‍ഷകര്‍ക്കുള്ള പരിശീലനം, തീറ്റപ്പുല്‍കൃഷി തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
date
- Log in to post comments