Skip to main content

നവീകരിച്ച പൊടികുണ്ട് ലക്ഷം വീട് നഗർ കിണർ ഉദ്ഘാടനം ചെയ്തു

 

 എം എൽ എയുടെ 2021-22  പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി നവീകരിച്ച പൊടിക്കുണ്ട് ലക്ഷം വീട് നഗർ കിണറിൻ്റ ഉദ്ഘാടനം കെ.വി സുമേഷ് എം.എൽ.എ  നിർവഹിച്ചു.
രണ്ടര ലക്ഷം രൂപ ഉപയോഗിച്ചാണ് കിണർ നവീകരിച്ചത്. ജല സ്രോതസുകൾ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി മണ്ഡലത്തിലെ കിണറുകളും കുളങ്ങളും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണ്.  കൗൺസിലർ കുഞ്ഞമ്പു അധ്യക്ഷനായി. 
കെ. ജയകൃഷ്ണൻ, സി. വി മുരളീധരൻ, കെ. വി ചന്ദ്രലേഖ എന്നിവർ സംസാരിച്ചു.

date