Skip to main content

നവംബര്‍ ഒന്നിന് പ്രശ്നോത്തരി

ഭരണഭാഷാവാരോഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നവംബര്‍ ഒന്നിന് പ്രശ്നോത്തരി സംഘടിപ്പിക്കും. രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കുന്ന പ്രശ്നോത്തരിയില്‍ ഒരു ഓഫീസില്‍ നിന്ന് രണ്ട് ജീവനക്കാരുള്ള ടീമിന് പങ്കെടുക്കാം. അന്നേ ദിവസം രാവിലെ നേരിട്ട് എത്തി രജിസ്ട്രേഷന്‍ ചെയ്യണം. മലയാള ഭാഷ, സംസ്‌കാരം, ചരിത്രം എന്നീ വിഷയങ്ങളെ കുറിച്ചാണ് പ്രശ്നോത്തരി. വിജയികള്‍ക്ക് പുരസ്‌കാരം സമ്മാനിക്കും.

 

date