Skip to main content

സുരക്ഷിത കൂടൊരുക്കും കേരളം' സഹായകേന്ദ്രം പ്രവർത്തനം ആരംഭിച്ചു

 

 

കൊച്ചി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഭവന നിർമ്മാണ സഹായം നൽകുന്നതിനായി പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ 'സുരക്ഷിത കൂടൊരുക്കൽ കേരളം' സഹായ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. ഭവന നിർമ്മാണത്തിന് ആവശ്യമായ സാങ്കേതിക സഹായം നൽകുക, എൻഒസി / പെർമിറ്റ് നൽകുക, തൊഴിലുറപ്പ് പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാക്കുക എന്നീ സഹായങ്ങൾ കേന്ദ്രത്തിൽ നിന്ന് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ലഭ്യമാകും.

 

പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.എ രശ്മി, ടി.ഡി സുധീർ, ബ്ലോക്ക് മെമ്പർമാരായ ഹരി കണ്ടംമുറി, സീതാലക്ഷ്മി അനിൽകുമാർ, ഗീത സന്തോഷ് ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീദേവി കെ.ജി, ജോയിന്റ് ബി.ഡി.ഒ എ.വി സന്തോഷ്, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ, എക്സ്റ്റൻഷൻ ഓഫീസർമാരായ എം. സുധീർ, സുരേഷ് ജെ നായർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

 

ക്യാപ്ഷൻ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഭവന നിർമ്മാണ സഹായം നൽകുന്നതിനായി പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച 'സുരക്ഷിത കൂടൊരുക്കൽ കേരളം' സഹായ കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

date