Skip to main content

പാറക്കടവ്, കൂവപ്പടി ബ്ലോക്കുകളിലെ സംവരണ വാർഡ് പുനർ നറുക്കെടുപ്പ് പൂർത്തിയായി

 

 

തദ്ദേശ തിരഞ്ഞെടുപ്പ് 

 

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാറക്കടവ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളിലേക്കുള്ള പുനർനറുക്കെടുപ്പ് നടന്നു. ജില്ലാ കളക്ടറുടെ ചുമതലയുള്ള അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് സ്പാർക്ക് ഹാളിലായിരുന്നു നറുക്കെടുപ്പ്.

 

*കൂവപ്പടി*

പട്ടികജാതി സംവരണ വാർഡ് : 2

വനിതാ സംവരണ വാർഡുകൾ: 3, 6, 9, 10, 11, 12, 14

 

*പാറക്കടവ്*

പട്ടികജാതി വനിതാ സംവരണ വാർഡ്: 5

പട്ടികജാതി സംവരണ വാർഡ്: 6

വനിതാ സംവരണ വാർഡുകൾ: 1, 2, 8, 9, 11, 13

date