കുടുംബ ബജറ്റ് സർവെയ്ക്ക് ജില്ലയിൽ തുടക്കമായി
സംസ്ഥാനത്തെ ഉപഭോക്തൃവില സൂചിക പുതുക്കി നിശ്ചയിക്കുന്നതിനായുള്ള കുടുംബ ബജറ്റ് സർവെയ്ക്ക് ജില്ലയിൽ തുടക്കമായി. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പൊതുസമൂഹത്തിന്റെ ജീവിതരീതിയിലും ഉപഭോഗത്തിലും വലിയ മാറ്റങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് 2025-26 കാലഘട്ടം അടിസ്ഥാനമാക്കി പുതിയ സർവെക്ക് നടപടികൾ ആരംഭിച്ചത്.
2011-2012 വർഷത്തെ ഉപഭോഗരീതി അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃവില സൂചികയുടെ അടിസ്ഥാനത്തിലാണ് നിലവിൽ കാർഷിക വ്യവസായ മേഖലകളിൽ തൊഴിൽ എടുക്കുന്നവരുടെ ക്ഷാമബത്ത നിശ്ചയിച്ച് വരുന്നത്.സംസ്ഥാനത്തെ 17 മേഖലകളിൽ നിന്നായി 7920 തൊഴിലാളി കുടുംബങ്ങളെ തിരഞ്ഞെടുത്താണ് സർവെ നടക്കുന്നത്.
തൊഴിലാളി കേന്ദ്രങ്ങളിൽ നിന്നുള്ള കണക്കെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. സർവെയുടെ അടുത്ത ഘട്ടത്തിൽ കുടുംബങ്ങളിൽ നിന്നുള്ള വിവരശേഖരണം നടത്തും. വിവരശേഖരണത്തിനായി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി എന്യൂമറേറ്റർമാരെ നിയമിച്ചിട്ടുണ്ട്. സർവെ ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
- Log in to post comments