അറിയിപ്പുകൾ
*അഭിമുഖം റദ്ദാക്കി*
കളമശ്ശേരി ഐടിഐയിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഇൻസ്ട്രക്ടറുടെ തസ്തികയിൽ സ്ഥിര നിയമനത്തിന് ഉത്തരവായതിൻ്റെ സാഹചര്യത്തിൽ ഒക്ടോബർ 31-ന് നടത്തുവാൻ നിശ്ചയിച്ച ഗസ്റ്റ് ഇൻസ്ട്രക്ടറുടെ അഭിമുഖം റദ്ദാക്കിയതായി പ്രി൯സിപ്പൽ അറിയിച്ചു.
*ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്*
കളമശ്ശേരി ഗവ.വനിത ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിങ്ങ് അസിസ്റ്റന്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ മൂന്ന് രാവിലെ 11ന് അഭിമുഖം നടക്കും.
കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് അല്ലെങ്കിൽ ഐടി-ഐടിഇഎസ് മേഖലയിലെ ഏതെങ്കിലും ട്രേഡിൽ എൻടിസി/എൻഎസി, മൂന്ന് വർഷത്തെ പരിചയം അല്ലെങ്കിൽ എഐസിടിഇ/യുജിസി അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐടിയിൽ ബി.വോക്ക്/ബിരുദം, പ്രസക്തമായ മേഖലയിൽ ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ എഐസിടിഇ/യുജിസി അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐടിയിൽ ബിരുദാനന്തര ബിരുദം പ്രസക്തമായ മേഖലയിൽ ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ
യുജിസി അംഗീകൃത സർവകലാശാലയിൽ നിന്ന് പിജിഡിസിഎ അല്ലെങ്കിൽ എൻഐഇഎൽഐടിയിൽ നിന്ന് പിജിഡിസിഎ, 2 വർഷത്തെ പരിചയം.
അംഗീകൃത ബോർഡ്/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ഐടിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ, പ്രസക്തമായ മേഖലയിൽ രണ്ട് വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ : 0484-2544750.
*തയ്യൽ ക്ഷേമനിധി ബോർഡ് ഓഫീസ് മാറ്റം*
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം പാലാരിവട്ടത്തു നിന്നും ശ്രേയസ് അപ്പാർട്മെൻറ് (രണ്ടാം നില ), ശ്രേയസ് ലൈൻ, ചെറുപറമ്പത്ത് റോഡ്, കടവന്ത്ര പി ഒ 682020 എന്ന വിലാസത്തിൽ നവംബർ ഒന്നു മുതൽ മാറ്റി പ്രവർത്തിക്കുന്നതാണ് എന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
*ഏവിയേഷ൯ മാനേജ്മെ൯്റ് ആ൯്റ് എയർലൈൻ കാബിൻ ക്രൂ -അഡ്മിഷൻ*
കളമശ്ശേരി ഗവ. വനിത ഐ.ടി.ഐ യിൽ ഐ.എം.സി യുടെ ആഭിമുഖ്യത്തിൽ, എസ്. എസ്. എൽ .സി/പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ അംഗീകാരത്തോടെ ചുരുങ്ങിയ ചെലവിൽ നടത്തുന്ന ഏവിയേഷ൯ മാനേജ്മെ൯്റ് ആ൯്റ്എയർലൈൻ കാബിൻ ക്രൂ കോഴ്സിലേയ്ക്കുളള അഡ്മിഷൻ തുടരുന്നു. ഫോൺ - 8075305445, 8078353431.
*അധിക ഫീസ് ഇല്ലാതെ ഫാക്ടറി ലൈസൻസ് പുതുക്കാം*
2026 വര്‍ഷത്തേക്ക് ഫാക്ടറി ലൈസന്‍സ് പുതുക്കുവാന്‍ ഇതു വരെ അപേക്ഷ നല്‍കാത്ത ഫാക്ടറി ഉടമകള്‍ ഒക്ടോബർ 31 നുളളില്‍ അപേക്ഷ നല്‍കേണ്ടതാണ്. അധികഫീസ് ഇല്ലാതെ ഒക്ടോബർ 31വരെ മാത്രമേ ലൈസൻസ് പുതുക്കാൻ സാധിക്കു . ഇതിനു ശേഷം അപേക്ഷിക്കുന്നവര്‍ 25 ശതമാനം അധികഫീസ് അടക്കേണ്ടി വരുന്നതാണ്.
*എസ് സി പ്രൊമോട്ടർ നിയമനം*
കീഴ്മാട് ഗ്രാമപഞ്ചായത്തിൽ എസ് സി പ്രൊമോട്ടറുടെ നിലവിലുള്ള ഒഴിവിലേക്ക് ഒക്ടോബർ 31 ന് രാവിലെ 11 ന് കുടിക്കാഴ്ച നടത്തുന്നു. 18 നും 40 നും ഇടയിൽ പ്രായമുള്ള പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്.
താൽപര്യമുളളവർ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പുകളും സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിൽ മുന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകേണ്ടതാണ്.
ഫോൺ- 0484 2952256
*എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണ നിയമനം: സമന്വയ സൈറ്റിൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചു*
എറണാകുളം ജില്ലയിൽ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനത്തിനായി മാനേജർമാർ വിട്ടുനൽകിയ തസ്തികകളുടെ വിവരങ്ങളും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലൂടെ ലഭ്യമായ യോഗ്യരായ ഉദ്യോഗാർത്ഥികളുടെ വിവരങ്ങളും സമന്വയ പോർട്ടലിൽ (https://samanwaya.kite.kerala.gov.in) പ്രസിദ്ധീകരിച്ചിച്ചു. ഉദ്യോഗാർത്ഥികൾ നവംബർ ഏഴിനകം പോർട്ടലിൽ കയറി പ്രൊഫൈൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതും യോഗ്യത സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യേണ്ടതുമാണ്.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനങ്ങൾ നടപ്പാക്കുന്നതിനായി സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളുടെയും പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിന്റെയും അടിസ്ഥാനത്തിലാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെടുക
ഫോൺ:0484-2422227, 9447821785
- Log in to post comments