Skip to main content

എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ഇ - ലൈബ്രറിക്ക് തുടക്കമായി

 

 

എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ ഇ - ലൈബ്രറിക്ക് തുടക്കമായി. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

 

കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് എടവനക്കാട് സ്കൂളിൽ ഇ -ലൈബ്രറി ആരംഭിച്ചത്. 

സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ മാനേജർ വി.എ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ വി.യു നെജിയ, ഹെഡ്മിസ്ട്രസ് നോബി ടി. മുഹമ്മദ്, വി.എ അബ്ദുൽ റസാഖ്, കെ.ഐ ആസിഫ് തുടങ്ങിയവർ സംസാരിച്ചു.

date