വികസന നേട്ടങ്ങൾ ചർച്ച ചെയ്ത് എളങ്കുന്നപ്പുഴ
* വികസന സദസ്സ് സംഘടിപ്പിച്ചു
വികസന നേട്ടങ്ങൾ വിലയിരുത്തുന്നതിനും ഭാവി വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനും എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. കെ എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.
എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സദസ്സിൽ പഞ്ചായത്ത് മെമ്പർ ബിന്ദു വേണു അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി എം എ ആന്റണി പഞ്ചായത്തിന്റെ അഞ്ചുവർഷ കാലയളവിലെ വികസന നേട്ടങ്ങൾ വിശദമായി അവതരിപ്പിച്ചു. സംസ്ഥാന വികസന നേട്ടങ്ങൾ സംബന്ധിച്ച വീഡിയോയുടെ ആമുഖം റിസോഴ്സ് പേഴ്സൺ ടി.ഡി. സജീവ്‌ലാൽ സദസ്സിൽ അവതരിപ്പിച്ചു.
മെമ്പർമാരായ വി കെ സമ്പത്ത് കുമാർ, സുരേഷ് ബാബു, കെ ജെ ജോയ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ ജയചന്ദ്രൻ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശാപ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ പദ്ധതി ഗുണഭോക്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു.
- Log in to post comments