Skip to main content

അഞ്ചുവർഷത്തെ സമഗ്ര വികസന നേട്ടങ്ങളുമായി മരട് നഗരസഭ

 

 

* വികസനരേഖ പ്രകാശനം ചെയ്തു

 

മരട് നഗരസഭയിൽ കഴിഞ്ഞ അഞ്ചുവർഷക്കാലത്ത് നടപ്പാക്കിയ സമഗ്ര വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വികസനരേഖ പ്രകാശനം ചെയ്തു. 

 നഗരസഭ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ ആൻ്റണി ആശാംപറമ്പിൽ 

പ്രകാശനം നിർവഹിച്ചു. തുടർന്ന് വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിലിന് ചെയർപേഴ്സൺ വികസന രേഖ കൈമാറി.  

 

 സ്ഥിരം സമിതി അധ്യക്ഷന്മാരായ റിയാസ് കെ മുഹമദ്, ബേബി പോൾ,റിനി തോമസ്, ബിനോയ് ജോസഫ്,കൗൺസിലർമാ രായ പിഡി രാജേഷ്, ബെൻഷാദ് നടുവില വീട്, അജിതനന്ദകുമാർ, ചന്ദ്ര കലാധരൻ, മിനി ഷാജി,സിബി സേവ്യർ,ടി എം അബ്ബാസ്, പത്മപ്രിയ വിനോദ്, എ.ജെ. തോമസ്, മോളി ഡെന്നി ,ജെയ്നി പീറ്റർ, രേണുക ശിവദാസ് ,ജയ ജോസഫ് , നഗരസഭ സെക്രട്ടറി ഇ നാസിം തുടങ്ങിയവർ പങ്കെടുത്തു.

date