Skip to main content

ഫോട്ടോഗ്രാഫി അവാര്‍ഡ്

 

ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി അവാര്‍ഡ് നല്‍കുന്നു.  ഹരിതകേരളം മിഷന്‍ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയനുസരിച്ച് സംസ്ഥാനത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളെ ആധാരമാക്കിയും വെള്ളം, വൃത്തി, വിളവ് എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയും കേരളത്തിന്‍റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടും ഉള്ള ഫോട്ടോകള്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും ലഭിക്കും. പത്ത് പേര്‍ക്ക് പ്രോത്സാഹനമായി സാക്ഷ്യപത്രം നല്‍കും. ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവര്‍ക്കും അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ംംം.രീിലേെേ.വമൃശവേമാ.സലൃമഹമ.ഴീ്.ശി എന്ന യു.ആര്‍.എല്‍. വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷയും ഫോട്ടോകളും സ്വീകരിക്കുകയുള്ളൂ. ഹരിതകേരളം മിഷന്‍ വെബ്സൈറ്റിലാണ് ഇതിനുള്ള സംവിധാനമൊരുക്കിയിരിക്കുന്നത്. എട്ട് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ആയി രണ്ട് വിഭാഗങ്ങളിലായിട്ടാണ് അവാര്‍ഡിന് എന്‍ട്രികള്‍ പരിഗണിക്കുന്നത്.  മത്സരാര്‍ഥി തന്നെ എടുത്തതും കേരളം പശ്ചാത്തലമായതുമായ ഫോട്ടോഗ്രാഫുകള്‍ മാത്രമായിരിക്കണം മത്സരത്തിനായി അയക്കേണ്ടത്. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍വരെ അയക്കാം. അവസാന തീയതി ഡിസംബര്‍ ഏഴ്. വിശദ വിവരങ്ങള്‍ ഹരിത കേരളം മിഷന്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
                                                     (പിഎന്‍പി 3661/17)

date