Post Category
ബോധവല്‍ക്കരണ ക്ലാസ്
വിജിലന്‍സ് അവെയര്‍നസ് വീക്ക് 2025 ന്റെ ഭാഗമായി ഒക്ടോബര്‍ 31 ന് രാവിലെ 11 മണിക്ക് പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയം മിനിഹാളില്‍ വിജിലന്‍സ് ബോധവല്‍ക്കരണ ക്ലാസും അനുബന്ധപരിപാടികളും സംഘടിപ്പിക്കുന്നു. കണ്ണൂര്‍ വിജിലന്‍സ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടേയും സഹകരണത്തോടെ നടക്കുന്ന പരിപാടി ടി.ഐ മധുസൂദനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി ലളിത വിശിഷ്ടാതിഥിയാവും.
date
- Log in to post comments