Skip to main content

മലയാള ദിനം, ഭരണഭാഷാ വാരാഘോഷം ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന്

 

ജില്ലാ ഭരണകൂടത്തിന്റെയും വിവര-പൊതുജനസമ്പര്‍ക്ക വകുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിന് മലയാള ദിനാഘോഷവും  ഭരണഭാഷ വാരാഘോഷം ജില്ലാതല  ഉദ്ഘാടനവും നടക്കും,  ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയില്‍ എ ഡി എം കലാ ഭാസ്‌ക്കര്‍ അധ്യക്ഷയാവും. 'അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ഭാഷയും ഭരണഭാഷയും' എന്ന വിഷയത്തില്‍ ഡോ. കെ പി നിതീഷ് കുമാര്‍ പ്രഭാഷണം നടത്തും. അസിസ്റ്റന്റ് കലക്ടര്‍ എഹ്‌തെദ മുഫസിര്‍, എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ എ അനീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു, എച്ച് എസ് ഇന്‍ ചാര്‍ജ് വി ബാബുരാജ് എന്നിവര്‍ സംസാരിക്കും. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കായി പ്രബന്ധ മത്സരം, കൈയെഴുത്ത് മത്സരം എന്നിവ സംഘടിപ്പിച്ചിരുന്നു. ഭരണഭാഷ പുരസ്കാരത്തിനായി ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയും അഭിമുഖവും  നടത്തി.

date