Skip to main content

തടത്തില്‍ ഉന്നതിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം

അരനൂറ്റാണ്ടിലെ കാത്തിരിപ്പിന് വിരാമം.  അടൂര്‍ മണ്ഡലത്തിലെ തടത്തില്‍ കോളനിയിലെ 10 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു.  ജില്ലാതല പട്ടയമേളയുടെ ഭാഗമായി അടൂര്‍ ഡിവിഷണല്‍ ഓഫീസ് ഹാളില്‍ നടന്ന അടൂര്‍ മണ്ഡലതല പട്ടയമേളയില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറില്‍ നിന്ന് കുടുംബങ്ങള്‍ പട്ടയം ഏറ്റുവാങ്ങി.  
അടൂര്‍ വില്ലേജിലെ തടത്തില്‍ ഉന്നതി നിവാസികളായ ഭവാനി, അനിത, ശ്രീവള്ളി, എം മണി, സൗമ്യ, ശാന്ത, രമ, കൊച്ചുകുട്ടന്‍, ശ്യാമള, മനോഹരന്‍ എന്നിവര്‍ക്കാണ് പട്ടയം ലഭിച്ചത്. പട്ടയം ലഭിച്ചത്തോടെ ഭൂമി സംബന്ധമായ നിരവധി പ്രശ്നത്തിന് പരിഹാരമാകുമെന്ന് നിവാസികള്‍ പറഞ്ഞു. ഉന്നതിയിലെ  50 സെന്റ് വസ്തുവിനാണ് പട്ടയം ലഭിച്ചത്.  ഡെപ്യൂട്ടി സ്പീക്കര്‍ക്കൊപ്പം ചിത്രമെടുത്തും സന്തോഷം പങ്കിട്ടുമാണ് ഓരോ കുടുംബങ്ങളും മടങ്ങിയത്.
 

date