Skip to main content

ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം നവംബര്‍ നാലിന്

കലക്ടറേറ്റ് അങ്കണത്തിലെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം നവംബര്‍ നാലിന് രാവിലെ 10 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ താക്കോല്‍ദാനം നിര്‍വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകൃതാസൂത്രണവിഭാഗം മേധാവി ജെ ജോസഫൈന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ജിജു പി അലക്‌സ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 ജില്ലാ ആസൂത്രണസമിതികളെ ശക്തിപ്പെടുത്തുന്നതിന് ആസൂത്രണ ബോര്‍ഡ്, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ടൗണ്‍ പ്ലാനിംഗ് വകുപ്പുകളുടെ ജില്ലാ ഓഫീസുകളെ ഉള്‍പ്പെടുത്തിയാണ് മന്ദിരം നിര്‍മിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതി വിഹിതവും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ലഭ്യമാക്കിയ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതവും വിനിയോഗിച്ചാണ് മന്ദിരം പൂര്‍ത്തിയാക്കിയത്.
സെല്ലാര്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെ ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നിലയില്‍ ജില്ലാ പ്ലാനിംഗ് ഓഫീസ്, രണ്ടാം നിലയില്‍ ടൗണ്‍ പ്ലാനിംഗ് ജില്ലാ ഓഫീസ്, മൂന്നാം നിലയില്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസ്, നാലാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുണ്ട്. 2937.54 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് കെട്ടിടത്തിന്. ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളില്‍ 200 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യവും സെല്ലാര്‍ ഫ്‌ളോറില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.

date