Post Category
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധി അഡ്വ. വര്‍ഗീസ് മുളയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. തിരുവല്ല കോഴഞ്ചേരി റോഡില്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ മുതല്‍ പൈപ്പ് ഇടുന്നതിന് എടുത്ത കുഴി താഴ്ചയിലായതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നുവെന്നും കുഴി നികത്തുന്നതിനുളള നടപടി സ്വീകരിക്കണമെന്നും അധ്യക്ഷന്‍ ആവശ്യപ്പെട്ടു. കോഴഞ്ചേരി തഹസില്‍ദാര്‍ റ്റി.കെ നൗഷാദ്, മൈലപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്, കേരള കോണ്‍ഗ്രസ് (എസ് ) പ്രതിനിധി മാത്യു ജി ഡാനിയേല്‍, എന്‍സിപി പ്രതിനിധി സുബിന്‍ വര്‍ഗീസ് തുടങ്ങിയവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
date
- Log in to post comments