Skip to main content

അങ്കമാലി നഗരസഭയിൽ ഹാപ്പിനസ് പാർക്ക് ഒരുങ്ങുന്നു

അങ്കമാലി നഗരസഭ മുല്ലശ്ശേരി ഏഴാം വാർഡിൽ ഹാപ്പിനസ് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ബെന്നി ബഹനാൻ എം പി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ഏഴാം വാർഡിൽ 

അക്വഡേറ്റ് പരിസരത്ത് 35 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് നിർമ്മിക്കുന്നത്.

 

ചടങ്ങിൽ റോജി എം. ജോൺ എം എൽ എ മുഖ്യാതിഥിയായി. അങ്കമാലി നഗരസഭ ചെയർപേഴ്സൺ അഡ്വ. ഷിയോപോൾ അധ്യക്ഷനായി. നഗരസഭ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.പി പോൾ ജോവർ, നഗരസഭ മുൻ ചെയർമാൻ മാത്യു തോമസ്, മുൻ വൈസ് ചെയർപേഴ്സൺ റീത്ത പോൾ, സാജു നെടുങ്ങാടൻ, കെ.എസ്. ഷാജി എന്നിവർ പങ്കെടുത്തു.

 

date