Post Category
ഇൻസ്ട്രക്ടർ നിയമനം
കളമശേരി ഗവ.എ.വി.ടി.എസിൽ അഡ്വാൻസ്‌ഡ് വെൽഡിംഗ് ട്രേഡിൽ ഓപ്പൺ കാറ്റഗറിയിൽ ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വെൽഡർ ട്രേഡിൽ എ൯സിവിടി/എ൯എസി സർട്ടിഫിക്കറ്റും ഏഴ് വർഷത്തെ പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിഗ്രിയും രണ്ട് വർഷത്തെ പ്രവർത്തന പരിചയവുമാണ് യോഗ്യത.
യോഗ്യതയുളള ഉദ്യോഗാർത്ഥികൾ നവംബർ 11 രാവിലെ 11-ന് എ.വി.ടി.എസ്. പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ -8089789828,0484-2557275.
date
- Log in to post comments