Post Category
അപേക്ഷ ക്ഷണിച്ചു
കായിക യുവജന കാര്യാലയത്തില്‍ നിന്നും കായിക ക്ലബ്ബുകള്‍ക്കും, സര്‍ക്കാര്‍ സ്കൂളുകള്‍ക്കും സ്പോര്‍ട്സ്, ഫിറ്റ്നസ് ഉപകരണങ്ങള്‍ വാങ്ങുതിന് സാമ്പത്തിക സഹായം അനുവദിക്കുതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്നിവ https://dsya.kerala.gov.in എന്ന വെബ്സെറ്റില്‍ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗസിലില്‍ നേരിട്ടോ, സെക്രട്ടറി, എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗസില്‍, പി.റ്റി ഉഷാ റോഡ്, മഹാരാജാസ് കോളേജ് പി.ഒ, എറണാകുളം എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നവംബർ ഏഴിന് വൈകീട്ട് അഞ്ചിനു മുമ്പായി ലഭ്യമാക്കണം.
ഫോൺ -9447505598,9746273012.
date
- Log in to post comments