Skip to main content

മാറാടി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പുതിയതായി നിർമ്മിച്ച കെട്ടിടം ഉദ്‌ഘാടനം ചെയ്തു

മാറാടി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പുതിയതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. മാത്യു കുഴൽനാടൻ എംഎൽഎ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

 

 2500 ചതുരശ്ര അടി വിസ്തീർണത്തിൽ ഒന്നാം നിലയിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. 45 ലക്ഷം രൂപ സി എസ് എസ് ആർ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം. 

 

 ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ പി ബേബി അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജി സാജു, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബിനി ഷൈമോൻ, മെഡിക്കൽ ഓഫീസർ ഡോ കമൽജിത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

date