Skip to main content

തിരുവല്ല നഗരസഭ വികസന സദസ് സംഘടിപ്പിച്ചു

തിരുവല്ല നഗരസഭ വികസന സദസ്  മാത്യൂ ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ സമുച്ചയത്തില്‍ വൈസ് ചെയര്‍മാന്‍ ജിജി വട്ടാശേരില്‍ അധ്യക്ഷനായി. റിസോഴ്സ് പേഴ്സണ്‍ ഡി ശിവദാസ് വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. നഗരസഭയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വികസന റിപ്പോര്‍ട്ട് സെക്രട്ടറി ആര്‍ കെ ദീപേഷ് അവതരിപ്പിച്ചു. കൗണ്‍സിലര്‍ അഡ്വ. പ്രദീപ് മാമന്‍ മാത്യൂ വികസന നേര്‍ക്കാഴ്ച അവതരിപ്പിച്ചു.
സംസ്ഥാനസര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമാണ് സദസ് സംഘടിപ്പിച്ചത്. വിവിധ മേഖലകളിലെ വികസനത്തെ സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷീജ കരിമ്പാല , രാഹുല്‍ ബിജു, ബിന്ദു ജേക്കബ് ,കൗണ്‍സിലര്‍മാരായ ബിന്ദു പ്രകാശ്, ലില്‍ഡാ തോമസ് വഞ്ചിപാലം, ഷാനി താജ്, മേഘ കെ ശാമുവല്‍, അനു സോമന്‍, എം ആര്‍ ശ്രീജ, റീന വിശാല്‍, അന്നമ്മ മത്തായി, ജേക്കബ്, ഇന്ദു ചന്ദ്രന്‍
ഹരിത കര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date