Skip to main content
പഴശ്ശി റിസര്‍വോയറില്‍ നിടിയോടി കടവില്‍ പടിയൂര്‍-കല്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മിനിയുടെ നേതൃത്വത്തില്‍ കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു

പഴശ്ശി റിസർവോയറിൽ കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു 

 

കേരള റിസർവോയർ ഫിഷറീസ് ഡെവലപ്പ്‌മെന്റ് പ്രൊജക്ട് 2025-26 പ്രകാരം പഴശ്ശി റിസർവോയറിൽ നിടിയോടി കടവിൽ പടിയൂർ-കല്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മിനിയുടെ നേതൃത്വത്തിൽ കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. 324000 കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെയാണ് നടിയോടി കടവിൽ നിക്ഷേപിച്ചത്. പഞ്ചായത്ത് അംഗം കെ രാജീവ് അധ്യക്ഷനായി. തലശ്ശേരി മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എ.കെ സംഗീത, പ്രൊജക്ട് കോ ഓർഡിനേറ്റർ കെ.പി ദീപ, മത്സ്യകർഷകരായ എ.കെ നാരായണൻ, ഐ.കെ ഭാസ്‌കരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

date