Post Category
ഇൻസ്ട്രക്ടർ ഒഴിവ്
കളമശേരി ഗവ.ഐ.ടി.ഐ. കാമ്പസിൽ പ്രവർത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) സ്ഥാപനത്തിൽ അഡ്വാൻസ്ഡ് വെൽഡിംഗ് ട്രേഡിൽ ഓപ്പൺ കാറ്റഗറിയിൽ ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്.
വെൽഡർ ട്രേഡിൽ എ൯സിവിടി/എ൯എസി സർട്ടിഫിക്കറ്റും ഏഴ് വർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും പ്രസ്തുത മേഖലയിൽ അഞ്ച് വർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയും പ്രസ്തുത മേഖലയിൽ രണ്ട് വർഷം പ്രവർത്തന പരിചയവും ആണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നവംബർ 11-ന് രാവിലെ 11 ന് എ.വി.ടി.എസ്. പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ : 8089789828, 0484-2557275.
date
- Log in to post comments