വിദ്യാഭ്യാസ ധനസഹായം: അപേക്ഷ ക്ഷണിച്ചു*
കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കളിൽ 2024-25 ലെ പ്ലസ് ടു ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനികൾക്കുള്ള ഉപരിപഠന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയ്ക്കൊപ്പം അപേക്ഷകൻ്റെ ക്ഷേമനിധി പാസ് ബുക്കിൻ്റെ കോപ്പിയും വിദ്യാർത്ഥിനിയുടെ പ്ലസ് ടു മാർക്ക് ലിസ്റ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, വിദ്യാർത്ഥിനിയുടെ ആധാർ പകർപ്പും, അപേക്ഷകൻ്റെ ബാങ്ക് പാസ് ബുക്കി൯റെ കോപ്പിയും (ബാങ്ക് അക്കൗണ്ട് ചെയ്തതായിരിക്കണം) ലിങ്ക് ആധാർ റേഷൻകാർഡിൻറെ പകർപ്പ് എന്നിവയും ഹാജരാക്കണം.
അപേക്ഷ സൗജന്യമായി ബോർഡിൻ്റെ എല്ലാ ഓഫീസുകളിൽ നിന്നും. https://www.coirworkers welfare fund kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും സെപ്റ്റംബർ 20 മുതൽ ലഭിക്കും. അപേക്ഷാ ഫോം കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ എല്ലാ ഓഫീസുകളിലും നവംബർ 30 വരെ സ്വീകരിക്കും.
- Log in to post comments