Post Category
യുവജനക്ഷേമ ബോർഡിന്റെ 'പിച്ച് കേരള' സ്റ്റാർട്ടപ്പ് പിച്ചിംങ്ങ് മത്സരം: അവസരം നവംബർ 30 വരെ
കേരളത്തിലെ യുവജനതയ്ക്കിടയിൽ സംരംഭകത്വ പരിശീലനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സ്റ്റാർട്ടപ്പ് പിച്ചിംങ്ങ് മത്സരം സംഘടിപ്പിക്കുന്നു. പിച്ച് കേരള എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ 15 മുതൽ 42 വയസ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
താൽപര്യമുള്ളവർക്ക് ഏയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ്, കൃഷി ആൻഡ് ലൈഫ് സയൻസസ്, സാമ്പത്തിക സേവനം, കാലാവസ്ഥ, നിർമ്മാണം, വിദ്യാഭ്യാസം, ഭക്ഷ്യ സംസ്കരണം, ആരോഗ്യ സംരക്ഷണം, ഐടി/ഐടിഇഎസ്, മൊബിലിറ്റി, ഊർജ്ജം, മറ്റുള്ളവ എന്നീ പ്രധാന മേഖലകളുമായി ബന്ധപ്പെട്ട തങ്ങളുടെ നൂതന സംരംഭക ആശയങ്ങൾ അവതരിപ്പിക്കാം. ആശയങ്ങൾ ഒരു നിശ്ചിത പിച്ച് ഡെക്ക് രൂപത്തിൽ തയ്യാറാക്കി pitchkerala@gmail.com എന്ന ഇ-മെയിൽ ഐ.ഡിയിലേക്ക് അയക്കണം. അവസാന തീയതി നവംബർ 30.
ഫോൺ: 8606008765
date
- Log in to post comments