Post Category
അസംഘടിത തൊഴിലാളി ബോർഡ് സ്കോളർഷിപ്പ്: അപേക്ഷാ തീയതി ഡിസംബർ 15 വരെ നീട്ടി
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ പരിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന തീയതി ഡിസംബർ 15 വരെ ദീർഘിപ്പിച്ചു.
പ്രസ്തുത കോഴ്സുകളിൽ പഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ ഡിസംബർ 15-നു മുൻപായി ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വിദ്യാർത്ഥി/വിദ്യാർത്ഥിനി ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം.
അപേക്ഷിക്കുന്ന അംഗങ്ങൾ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഫോൺ: 0484 2366191.
date
- Log in to post comments